
കേരള സർക്കാരിന്റെ സ്വപ്നപദ്ധതിയായ കെഫോൺ (K-Fon) സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും ഇന്റർനെറ്റ് എത്തിക്കാനുള്ള ലക്ഷ്യത്തോടെ രൂപകല്പന ചെയ്തതാണ്. ഇന്റർനെറ്റ് എന്നത് ഒരു അടിസ്ഥാന അവകാശമാക്കി മാറ്റുന്ന ഈ പദ്ധതി, പ്രത്യേകിച്ച് ബിപിഎൽ (BPL) കുടുംബങ്ങൾക്ക് സൗജന്യ സേവനം നൽകുകയും മറ്റുള്ളവർക്ക് കുറഞ്ഞ നിരക്കിൽ ഹൈ-സ്പീഡ് ഇന്റർനെറ്റ് ലഭ്യമാക്കുകയും ചെയ്യുന്നു.
കെഫോണിന്റെ പ്രധാന സവിശേഷതകൾ
- ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ്: 14000-ത്തിലധികം ബിപിഎൽ വീടുകൾക്ക് ഇതിനകം സൗജന്യ കണക്ഷൻ ലഭിച്ചു.
- മാസം 1000 ജിബി ഡാറ്റ.
- 31,153 കിലോമീറ്റർ ഫൈബർ ഒപ്റ്റിക് നെറ്റ്വർക്ക്: സംസ്ഥാനത്തെ ഏറ്റവും വലിയ ഇന്റർനെറ്റ് ശൃംഖല.
- അതിവിദൂര പ്രദേശങ്ങളിലേക്ക്: വനപ്രദേശങ്ങൾ ഉൾപ്പെടെ എല്ലാ മൂലയിലും ഇന്റർനെറ്റ് എത്തിക്കാൻ കെഫോൺ പദ്ധതി പ്രവർത്തിക്കുന്നു.
കെഫോണിന്റെ നിലവിലെ നേട്ടങ്ങൾ
- 95,257+ കണക്ഷനുകൾ: സർക്കാർ ഓഫീസുകൾ (23,163), വാണിജ്യ സ്ഥാപനങ്ങൾ (60,353), സ്വകാര്യ സ്ഥാപനങ്ങൾ (2,801) എന്നിവയിൽ ഇന്റർനെറ്റ് സേവനം.
എങ്ങനെ അപേക്ഷിക്കാം?
അപേക്ഷകന്റെ വിവരങ്ങളും ആവശ്യമായ രേഖകളും സമര്‍പ്പിച്ചുകൊണ്ട് സൗജന്യ ബിപിഎല്‍ കണക്ഷനായി അപേക്ഷിക്കാവുന്നതാണ്. റേഷന്‍ കാര്‍ഡ് ഉടമയുടെ പേരിലാണ് അപേക്ഷ നല്കുവാന് സാധിക്കുക. കണക്ഷന് ആവശ്യമുള്ള സ്ഥലം കൃത്യമായി മാപ്പില്‍ മാര്‍ക്ക് ചെയ്യുവാനുള്ള സൗകര്യവും നല്‍കിയിട്ടുണ്ട്. കൂടാതെ 9061604466 എന്ന വാട്സാപ്പ് നമ്പറിലേക്ക് ‘KFON BPL’ എന്ന് ടൈപ്പ് ചെയ്ത് അയച്ചാല്‍ തുടര്‍ നടപടികള്‍ വാട്സാപ്പിലൂടെയും ലഭ്യമാകും. അപേക്ഷകള്‍ ഓണ്‍ലൈനില്‍ മാത്രമേ നൽകാൻ കഴിയു. ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം എന്ന രീതിയിലായിരിക്കും സേവനങ്ങള്‍ നല്‍കുക.
ഔദ്യോഗിക വെബ്സൈറ്റ് : https://kfon.in/
സൗജന്യ ബിപിഎല്‍ കണക്ഷനായി അപേക്ഷിക്കാനുള്ള വെബ്സൈറ്റ് : https://selfcare.kfon.co.in/ewsenq.php

Leave a Comment